
തിരുവനന്തപുരം: മരുമകളെ ഭർത്താവിന്റെ അച്ഛൻ മർദ്ദിച്ചെന്ന് പരാതി. പാറശ്ശാല പരശുവയ്ക്കൽ ആടുമൻ കാട് സ്വദേശി പ്രേമലതയാണ് ഭർത്താവിന്റെ അച്ഛൻ രാമചന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസിൽ പരാതി നൽകി. വീട്ടിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഇവര്‍ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. പ്രേമലതയുടെ വീട്ടിൽ നിന്ന് കൂടുതൽ പണം സ്ത്രീധനമായി രാമചന്ദ്രൻ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതെന്നുമാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മര്‍ദ്ദനം. പാറശ്ശാല പൊലീസിൽ പരാതി നൽകി. പ്രേമലതയുടെ മകനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പാറശ്ശാല പൊലീസിന്‍റെ തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam