
തിരുവനന്തപുരം: പുരോഗമന സംസ്കാരത്തിന് ഇടിവ് വരുത്തുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ നൽകി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വർദ്ധിക്കുകയാണ്. തങ്ങൾക്ക് ഹിതമായത് മാത്രം നൽകുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോർപ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോർപ്പറേറ്റ് ആധിപത്യം വരുമ്പോൾ ജനതാൽപര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ കേരളത്തെ പൂർണ്ണമായി അവഗണിക്കുകയാണ്. അതിനെതിരെ എന്തെങ്കിലും കോർപ്പറേറ്റ് മാധ്യമങ്ങൾ പറയും എന്ന് നമ്മൾ പ്രതീക്ഷിക്കേണ്ട. കേന്ദ്ര ബജറ്റിനെ പറയാതെ കേരള ബജറ്റിന് ജീ ഭു ഭാ എന്ന് പറഞ്ഞ മാധ്യമങ്ങൾ ഉണ്ട്. മാധ്യമങ്ങൾ കോർപ്പറേറ്റ് അതീനതയിലായി. മാധ്യമങ്ങളെ കേന്ദ്രം അവരുടെ മെഗാഫോൺ ആക്കി. ഒരു കേന്ദ്ര മന്ത്രി കേരളത്തെ അപമാനിക്കുക ഉണ്ടായി. കേരളം പിന്നോക്കമാണെന്ന് പറയണം എന്നാണ് പറഞ്ഞത്. അതിനു മറുപടി പറയാൻ ഇവിടെ എത്ര മാധ്യമങ്ങൾ ഉണ്ടായി. എത്ര മാധ്യമങ്ങൾ അതിനു എഡിറ്റോറിയൽ എഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam