മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്താണെന്നാണ് ​ഗണേഷ് കുമാറിന്റെ വാക്കുകൾ. എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്താണെന്നും സംരക്ഷിക്കണമെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്താണെന്നാണ് ​ഗണേഷ് കുമാറിന്റെ വാക്കുകൾ. എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരായ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഗണേഷിൻ്റെ പത്തനാപുരത്തെ ഓഫീസിലേക്ക് യുഡിഎഫ് മണ്ഡലം കമ്മിറ്റിയും മഹിളാ കോൺഗ്രസും കെ.എസ്.യുവും യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വനിതാ പ്രവർത്തകർക്ക് അടക്കം പരിക്കേറ്റു. സ്ത്രീ സുരക്ഷയിൽ ഒന്നാമതാണെന്ന് സർക്കാർ ബോർഡ് വെച്ച് പ്രചരണം നടത്തുമ്പോൾ മന്ത്രിയുടെ വീട്ടിൽ പോലും സുരക്ഷയില്ലെന്ന് യൂത്ത് കോൺഗ്രസ് പരിഹസിച്ചു.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming