
ദില്ലി:കേരളത്തിൽ സംസ്കാരിക നായകർക്ക് അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയും ഇല്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ല. ടിപി ചന്ദ്രശേഖരൻ മരിച്ചപ്പോൾ ടിപിയുടെ അമ്മയെ പോയി കണ്ടിരുന്നെന്നും എന്നാൽ അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും താൻ ചെന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും ബഹുമാനവും സിനിമാക്കാർക്ക് കിട്ടില്ലെന്നായിരുന്നു മറുപടി. ദില്ലി കേരള ഹൗസിൽ സംഘടിപ്പിച്ച കവി അരങ്ങിലായിരുന്നു കുരീപുഴ ശ്രീകുമാറിന്റെ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam