തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷം, പ്രതാപനെ മാറ്റി മുരളിയെ ഇറക്കിയതിനെതിരെ അഖില കേരള ധീവര സഭ

Published : Mar 11, 2024, 05:58 AM IST
തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷം, പ്രതാപനെ മാറ്റി മുരളിയെ ഇറക്കിയതിനെതിരെ അഖില കേരള ധീവര സഭ

Synopsis

സമുദായത്തിൽ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു

തൃശൂർ: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭ രംഗത്ത്. ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത്‌ സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭക്ക് അതൃപ്തി. സമുദായത്തിൽ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാൾക്ക് സീറ്റ് അനുവദിച്ചതും കോൺഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു.

ഞാൻ ആദ്യം മത്സരിച്ചത് ഒറ്റയാളുടെ നിർബന്ധത്തിൽ! വെളിപ്പെടുത്തി ഗണേഷ്, 'മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തം'

നിലവിൽ ഒരു സീറ്റിലും പരിഗണിക്കാത്തത് കടുത്ത അവഗണനയാണ്. ആലപ്പുഴയിൽ പരിഗണിക്കണമെന്നറിയിച്ചിട്ടും അവഗണിച്ചെന്നും അഖില കേരള ധീവര സഭ നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും തൃശൂരിൽ രെ മുരളീധരനെ പിന്തുണക്കുന്നതിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി