'സിവി വര്‍ഗീസിന് ചിത്തഭ്രമം, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ അംബാസിഡറാക്കണം'; യൂത്ത് കോണ്‍ഗ്രസ്

Published : Oct 22, 2023, 11:49 AM ISTUpdated : Oct 22, 2023, 11:51 AM IST
'സിവി വര്‍ഗീസിന് ചിത്തഭ്രമം, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ അംബാസിഡറാക്കണം'; യൂത്ത് കോണ്‍ഗ്രസ്

Synopsis

110 കെവി ലൈനില്‍നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കി അദ്ദേഹത്തെ സുഖപ്പെടുത്തണമെന്നും കെഎസ് അരുണ്‍ പറഞ്ഞു.

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എം.പിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്. സിവി വര്‍ഗീസ് കുറച്ചു നാളുകലായി ചിത്തഭ്രമത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെഎസ് അരുണ്‍ ആരോപിച്ചു. സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത്. അല്ലെങ്കില്‍ 110 കെവി ലൈനില്‍നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കി സുഖപ്പെടുത്തണമെന്നും കെഎസ് അരുണ്‍ പറഞ്ഞു.

ഡീൻ കുര്യാക്കോസ് ബാഹുബലി സിനിമയിലെ പോലെ പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിർവൃതി കൊള്ളുകയാണെന്നായിരുന്നു സിവി വര്‍ഗീസിന്‍റെ പരിഹാസം. ജോയ്സ് ജോര്‍ജ് കൊണ്ടുവന്ന പാലത്തിന്‍റെ അലൈന്‍മെന്‍റ് മാറ്റിയ നിലപാടാണ് ഡീന്‍ കുര്യാക്കോസ് സ്വീകരിച്ചത്. എട്ടു കാലി മമ്മൂഞ്ഞിന്‍റെ നിലപാടാണ് അദ്ദേഹത്തിന്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്‍റെ തൊടുപുഴ മണ്ഡലവും ഡീൻ കുര്യോക്കാസിൻറെ ഇടുക്കി ലേക് സഭ മണ്ഡലവും എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നും സിവി വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം മൂന്നാറില്‍ വന്‍കിട കയ്യേറ്റം ഉണ്ടെന്ന് സിവി വര്‍ഗീസ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ഡീന്‍ കുര്യാക്കോസ് എം.പിയും രംഗത്തെത്തി. എംഎം മണിയും സിവി വര്‍ഗീസും നടത്തുന്നത് വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചിരുന്നു.

'ദേശീയ ഘടകവുമായി വേര്‍പിരിയണം', കടുത്ത പ്രതിസന്ധിയില്‍ ജെഡിഎസ് കേരള ഘടകം, നിര്‍ണായക നേതൃയോഗം 26ന്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി