'ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം'; പി ജയരാജന്‍

Published : Jan 01, 2024, 06:15 PM IST
'ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം'; പി ജയരാജന്‍

Synopsis

ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഡി വേഷം കെട്ടുകയാണെന്നും പി ജയരാജന്‍ പറഞ്ഞു

കോഴിക്കോട്: നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ  എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.


ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഡി വേഷം കെട്ടുകയാണ്. മുമ്പ് ഗവർണറായിരുന്ന പി . സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളാണ് സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ അധ:പതിച്ച ഇടപെടലാണ് നടത്തുന്നത്. അപൂർവമായി മാത്രമാണ് കേരളത്തിൽ എത്തുന്നത് മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുകയാണ്. ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ കേന്ദ്ര സർക്കാരിന്‍റെ ഏജന്‍റ് ആയി പ്രവർത്തിക്കാൻ പാടില്ല. ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം  ബന്ധം അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ. ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. സർവകലാശാല സെനറ്റുകളിലേക്ക് സംഘ പരിവാറുകാരെ നോമിനേറ്റ് ചെയ്യുകയാണ്. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള  നീക്കമാണ് ഇതിന് പിന്നിൽ. കാവിവൽക്കരിക്കാനുള്ള നീക്കത്തിൽ ലീഗ് വിയോജിപ്പ് രേഖപ്പെടുത്തി, എന്നാൽ കോൺഗ്രസ് അനുകൂലിച്ചു. ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും പി ജയരാജൻ പറഞ്ഞു.

തിരുവല്ലത്തെ ഷഹ്നയുടെ മരണം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ
 

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം