
കൊല്ലം:എസ്എഫ്ഐയിൽ നിന്ന് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാവിന്‍റെ അസഭ്യ വർഷവും ഭീഷണിയും. പുനലൂർ എസ്.എൻ. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന വിഷ്ണു മനോഹരനെ ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം എഐഎസ്എഫ് പുറത്തുവിട്ടു. എസ്എഫ്ഐയുടെ കാലു പിടിപ്പിക്കുമെന്നും ആരും ചോദിക്കാൻ വരില്ലെന്നുമാണ് ഭീഷണി.
എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം പതിവായ പുനലൂർ എസ്എൻ കോളേജിൽ എസ്എഫ്ഐയുടെ യൂണിറ്റ് പ്രസിഡന്‍റായിരുന്നു വിഷ്ണു മനോഹരൻ. എസ്എഫ്ഐയിൽ നിന്ന് മാറി എഐഎസ്എഫുമായി അടുത്ത വിഷ്ണുവിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അരോമൽ ഫോണിൽ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന് തെളിവായാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്.
വീട്ടുകാരുടെ മുന്നിലിട്ട് അടിക്കുമെന്നും ആരും ചോദിക്കാൻ വരില്ലെന്നുമാണ് ഭീഷണി. എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ വീടുവരെ അടിക്കുമെന്നും വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ടും ചെവിക്കല്ല് അടിച്ചുപൊടിക്കുമെന്നും ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നും പറയുന്നുണ്ട്
കഴിഞ്ഞ ദിവസം വിഷ്ണു ഐഐഎസ്എഫിൽ ഔദ്യോഗികമായി അംഗത്വമെടുത്തു.
എസ്എഫ്ഐയുടെ സംഘടാ വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനാണ് വേട്ടയാടൽ നേരിട്ടതെന്ന് വിഷ്ണു പറഞ്ഞു. ജില്ലയിൽ എസ് എഫ് ഐ - എഐഎസ്എഫ് പോര് രൂക്ഷമാണ്. അടുത്തിടെ എഐഎസ്എഫിൽ നിന്നും ചില പ്രവർത്തകർ എസ്എഫ്ഐയിലും ചേർന്നിരുന്നു.