'ഇടത് വലത് മുന്നണികള്‍ തീരദേശത്തെ അവഗണിച്ചു, ജനരോഷം സ്വഭാവികം: രാജീവ് ചന്ദ്രശേഖര്‍

Published : Apr 21, 2024, 08:36 AM ISTUpdated : Apr 21, 2024, 08:51 AM IST
 'ഇടത് വലത് മുന്നണികള്‍ തീരദേശത്തെ അവഗണിച്ചു, ജനരോഷം സ്വഭാവികം: രാജീവ് ചന്ദ്രശേഖര്‍

Synopsis

തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

തിരുവനന്തപുരം: തീരദേശമേഖലയുടെ പ്രശ്നങ്ങൾക്കാണ് മുൻഗണനയെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇടത് വലത് മുന്നണികൾ തീരദേശത്തെ
അവഗണിച്ചെന്നും ജനരോഷം സ്വാഭാവികമാണെന്നും രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിന്‍റ നേതാവ് നിലപാട് പരിപാടിയിൽ പറഞ്ഞു.
 
തിരുവനന്തപുരത്തെ തീരദേശമേഖലയെ മാറി മാറി വന്ന ജനപ്രതിനിധികൾ അവഗണിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ രാഷ്ട്രീയക്കാരോടുള്ള അവിടത്തെ ജനങ്ങളുടെ രോഷ പ്രകടനം സ്വാഭാവികമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരാദിത്വമാണെന്നാണ് സിറ്റിങ് എംപി പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പരസ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്.

അവര്‍ക്ക് വീടില്ല, കുടിവെള്ളമില്ല, ജീവിതമില്ല. അവരുടെ ഭാവിയെക്കുറിച്ച് ആരും പറയുന്നില്ല. ആദ്യ ദിവസം അവിടെ പോയപ്പോള്‍ അവര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. പലപ്പോഴായി വാഗ്ദ്വാനങ്ങള്‍ നല്‍കി നടപ്പാക്കാതെ പോയ രാഷ്ട്രീയക്കാരോടുള്ള രോഷമാണ് അവര്‍ പ്രകടിപ്പിച്ചത്. താൻ അവിടെ പോയപ്പോഴും ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അവരുടെ പ്രശ്നങ്ങള്‍ ന്യായമാണ്. തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണുമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സംസാരിച്ച പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി,
നേതാവ് നിലപാട് , ഇന്ന് വൈകിട്ട് 6.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

കുടുംബവാഴ്ചയിൽ ബിഹാറിലെ രാഷ്ട്രീയക്കാരെ പോലും കേരളത്തിലെ പിണറായി സര്‍ക്കാര്‍ തോല്‍പിക്കും: മോദി

 

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും