'ചർച്ചപോലും നടന്നിട്ടില്ല', സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

Published : Feb 05, 2024, 08:03 AM IST
'ചർച്ചപോലും നടന്നിട്ടില്ല', സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

Synopsis

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.  ബിജെപി ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നതിൽ ആശങ്ക ഇല്ല. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്‍റെ പോരാട്ടം ഒറ്റ ബിജെപിക്കാർ വിജയിക്കാത്ത കേരളത്തിൽ വേണമോ എന്നത് കോൺഗ്രസ് തീരുമാനിക്കണം. രാഹുൽഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്