
കൊച്ചി: ഏകീകൃത കുർബാനയിൽ എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂർ. മാർപ്പാപ്പയുടെ തീരുമാനം അനുസരിക്കണം. ഏറ്റുമുട്ടലിനില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിഷപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും അത് നടപ്പാക്കുക എന്നതാണ് തന്‍റെ ചുമതലയെന്നും പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജോസ്കോ പുത്തൂർ പറഞ്ഞു.
ക്രിസ്മസിന് ഏകീകൃത കുർബാന നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്ർറ് മേരീസ് ബസലിക്ക പള്ളി തുറക്കാൻ ശ്രമം തുടരും. മൈനർ സെമിനാരി അടഞ്ഞുകിടക്കുന്നത് ഖേദകരമാണ്. പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമതലയേറ്റെടുത്തതെന്നും ബിഷപ് പറഞ്ഞു. ബിഷപ്പിന്‍റെ നിർദ്ദേശങ്ങളോട് വിഘടിത വൈദികരും വിശ്വാസ സമൂഹവും ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. എറണാകുളം അങ്കമാലി അതിരൂപത ഹൈരാർക്കി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു.
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞതിനൊപ്പമാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞിരുന്നു. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് സിറോ മലബാർ സഭ അധ്യക്ഷന്‍റെ താൽക്കാലിക ചുമതല നൽകിയതിനൊപ്പം എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്ററിന്‍റെ താല്‍ക്കാലിക ചുമതല ബിഷപ് ബോസ്കോ പുത്തൂരിന് നല്‍കുകയായിരുന്നു.
കുർബാന തർക്കം; നേരിട്ട് ഇടപെട്ട് വത്തിക്കാന്‍, നിര്‍ദ്ദേശങ്ങള്‍ കൈമാറി
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു