'റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ല,കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘപരിവാർഅജണ്ട' എസ് ഡി പി ഐ

By Web TeamFirst Published Sep 22, 2022, 12:53 PM IST
Highlights

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നു,ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജനാധിപത്യപരമായി പൊരുതുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി 

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ ഐ ഐ നടത്തുന്ന റെയ്ഡിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് ഡി പിഐ രംഗത്ത്.ആർഎസ്എസ്സിൻറെ ഭീരുത്വമാണ് പ്രകടമാകുന്നത്.റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ല.കേന്ദ്രഗവൺമെൻറ് നടപ്പിലാക്കുന്നത് സംഘപരിവാർ അജണ്ടയെന്നും സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി കുറ്റപ്പെടുത്തി.

.ഭീകര പ്രത്യയശാസ്ത്രമാണ് ആർഎസ്എസ്സിൻറേത്..ഭരണകൂടം മാധ്യമങ്ങളോട് പോലും സംവദിക്കാറില്ല.എതിർശബ്ദങ്ങളെ ഭീതിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.വ്യത്യസ്ഥ രാഷ്ട്രീയത്തിൽപ്പെട്ട നേതാക്കളെ കേന്ദ്രം വേട്ടയാടുന്നു.അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നു.ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജനാധിപത്യപരമായി പൊരുതും.രാജ്യം അപടകരമായ സാഹചര്യത്തിലേക്ക് എത്തും.ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നവരെയാണ് വേട്ടയാടുന്നത്.കേന്ദ്രസർക്കാർ ധിക്കാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടത്തുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പത്ത് സംസ്ഥാനങ്ങളിൽ പരിശോധന നടക്കുകയാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധനയെന്നുമാണ് എൻഐഎ വിശദീകരണം.

റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. കൊച്ചിയിൽ കസ്റ്റഡിയിലുള്ള 11 പേരുടെ വൈദ്യ പരിശോധന എൻ ഐ എ ഓഫീസിൽ നടത്തി ഉച്ചയ്ക്കുശേഷം ഇവരെ  കോടതിയിൽ ഹാജരാക്കും

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ രക്തസാക്ഷി ആഹ്വാനം :വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് സമസ്ത

click me!