'വൈകാതെ വെളുത്ത പുക കാണാനാകും,വയനാട് സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും': കെ സി വേണുഗോപാല്‍

Published : Jan 06, 2024, 03:46 PM ISTUpdated : Jan 06, 2024, 03:48 PM IST
'വൈകാതെ വെളുത്ത പുക കാണാനാകും,വയനാട് സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും': കെ സി വേണുഗോപാല്‍

Synopsis

ഗുണ്ടകള്‍ അഴിഞ്ഞാടാനുള്ള നിലയിലേക്ക് കേരളമെത്തിയിരിക്കുകയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു

ദില്ലി:സഖ്യ ചര്‍ച്ചകളില്‍ വൈകാതെ വെളുത്ത പുക കാണാനാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സഖ്യത്തില്‍ പല കക്ഷികളുമുള്ളപ്പോള്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറ‍ഞ്ഞു. വയനാട് ലോക്സഭ സീറ്റില്‍ സിപിഐയുടെ പ്രയാസം മനസിലാകും. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് കോണ്‍ഗ്രസിന്‍റെ നയമല്ലെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായത്തെ  തള്ളി. വണ്ടിപ്പെരിയാറിലെ അതിക്രമത്തെയും വേണുഗോപാല്‍ അപലപിച്ചു. ഗുണ്ടകള്‍ അഴിഞ്ഞാടാനുള്ള നിലയിലേക്ക് കേരളമെത്തിയിരിക്കുകയാണ്. പൊലീസ് നിഷ്ക്രിയമായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

'നയപ്രഖ്യാപനം അടക്കം ഭരണഘടനാ ബാധ്യതകൾ നിറവേറ്റും'; സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ നിലപാട് വ്യക്തമാക്കി ഗവർണർ

 

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ