'പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല'; മലപ്പുറം സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

Published : Sep 18, 2022, 02:05 PM ISTUpdated : Sep 18, 2022, 02:14 PM IST
'പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല'; മലപ്പുറം സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

Synopsis

ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്,വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ട്.ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്‍റെ  ജനകീയ അംഗീകാരത്തിനും സൽപ്പേരിനും  ദോഷകരമായി ബാധിക്കും.  

മലപ്പുറം:സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം.പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തൽ. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമർശനം.ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും  ദോഷകരമായി ബാധിക്കും. വികസന വാചാലതയിൽ പലരും സാധാരണക്കാരന്‍റെ  ദൈനംദിന ആവശ്യങ്ങൾ മറക്കുന്നു.മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നു.ജില്ലാ സെക്രട്ടറി അവതരിപ്പിച്ച  റിപ്പോർട്ടിൽ ആണ് വിമർശനം.

ഇടത് എംഎല്‍എമാരായ  പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും  വിമർശനം ഉയര്‍ന്നു.ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു.ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

'രണ്ടാം ഇടതുസർക്കാരിന് വലതുപക്ഷ വ്യതിയാനം,സമരരംഗത്തുള്ളവരെ തീവ്രവാദമുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല'

രണ്ടാം ഇടതു സർക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം.ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികൾ രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു.സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല.മാവോയിസ്റ്റ് ഏറ്റുമുട്ടൽ, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന് തെറ്റുപറ്റിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയര്‍ന്നു.മന്ത്രിമാർ ജില്ലയിലെത്തുമ്പോൾ നേതാക്കൾ അറിയുന്നില്ല. കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

'അർജൻ്റീന,കൊളംബിയ,അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാകാര്യങ്ങളും നമ്മൾപറയും,എന്നാൽ നാട്ടിലെകാര്യങ്ങൾ അറിയില്ല'

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ചും സിപിഐയുടെ പ്രസക്തിയെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി  രംഗത്ത്.സിപിഐയുടെ വളർച്ച ഇന്ത്യയിൽ പോരാ.സമ്മേളനത്തിന് ആളുണ്ടാകും.എന്നാൽ തെരഞ്ഞെടുപ്പ് സമയം ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.ലയനം എന്ന സങ്കൽപ്പം സിപിഐക്കില്ല.സിപിഐ ആരുമായും ലയിക്കില്ല.കമ്മ്യൂണിസ്റ്റ് ഐക്യത്തെ സിപിഐ തളളി പറയില്ല.എന്നാൽ ലയനം എന്ന പൈങ്കിളി പദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ജനങ്ങളുമായി അകന്ന് നിൽക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വീഴ്ച നമ്മളുടേത് തന്നെയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.അർജൻ്റീന, കൊളംബിയ, അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ പറയും.എന്നാൽ നാട്ടിലെ കാര്യങ്ങൾ അറിയില്ല പറയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി