'സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകും'; ഇഡി സത്യവാങ്മൂലം

By Web TeamFirst Published Oct 29, 2022, 10:22 AM IST
Highlights

ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത്  വ്യക്തമാണ്.

ദില്ലി:സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന്  മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന്  കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത്  വ്യക്തമാണ്.

സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം .ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കർ സമർപിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹർജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും

 

'സസ്‍പെന്‍ഷന്‍ കാലാവധി സര്‍വീസായി കണക്കാക്കണം', ഉത്തരവ് റദ്ദാക്കണം, ശിവശങ്കര്‍ സിഎടിയില്‍

സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.

ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തനിക്കെതിരെ നടപടിയെടുത്തത്. എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ അച്ചടക്ക സമിതി തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിയമവിരുദ്ധമായ സസ്പെൻഷൻ ഉത്തരവുകൾ റദ്ദാക്കി സർവ്വീസ് കാലയളവാക്കി കണക്കാക്കണമെന്ന് ട്രൈബ്യൂണലില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടി.

സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തില്‍

click me!