'ആര്‍ എസ് എസ് ചാപ്പകുത്തി ഗവർണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല' വി മുരളീധരന്‍

Published : Oct 24, 2022, 12:33 PM IST
'ആര്‍ എസ് എസ് ചാപ്പകുത്തി ഗവർണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല' വി മുരളീധരന്‍

Synopsis

ഗവർണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്നും ആക്ഷേപം

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ നിറവേറ്റുന്നത് ഭരണഘടനാപരമായ കർത്തവ്യമാണ്. അതിനെ ആർഎസ്എസ് അജൻഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗവർണർക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാർട്ടികളുടെ സമരങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗമാണ്. എന്നാൽ ഭരണത്തലവൻ സംസ്ഥാനത്തിന്‍റെ ഭരണത്തിന്‍റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവർക്ക് ചേർന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.ആർഎസ്എസ് ചട്ടുകമെന്ന് ഗവർണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവർണർ വഴങ്ങിക്കൊടുക്കണമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

KTU വിധി അന്തിമം ആണ്.അത് എല്ലാ സർവകലാശാലകൾക്ക് ബാധകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ .സുരേന്ദ്രന്‍ പറഞ്ഞു.ഗവര്‍ണര്‍ നടപ്പാക്കുന്നത് നിയമം. അതിനാണ് അദ്ദേഹം ചാൻസലർ പദവിയിൽ ഇരിക്കുന്നത്.മുഖ്യമന്ത്രി യുടെ വാദം വസ്തുത വിരുദ്ധം.മുഖ്യമന്ത്രിയാണ് ചാൻസലരുടെ അധികാരത്തിനു മേൽ കടന്നു കയറുന്നത്.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവര്‍ണര്‍ക്ക് എതിരെ നടത്തിയത് പറയാൻ പാടില്ലാത്ത കാര്യം.നിയമ പരമായി നേരിടണം .അതാണ് വേണ്ടത്.[0:05 pm,  ജനങ്ങളെ അണി നിരത്തി നേരിടും എന്നത് വെല്ലുവിളിയാണ്. പാർട്ടി സെക്രട്ടറിയേ പോലെ അല്ല മുഖ്യമന്ത്രി പറയേണ്ടത്.: ഇരിക്കുന്ന കസേരയുടെ പദവി അറിയാതെ സംസാരിക്കുന്നത് മുഖ്യമന്ത്രിയാണ്.അധാർമിക കര്യങ്ങൾ നടന്നത് മുഖ്യമന്ത്രി യുടെ ഓഫീസിലാണ് .സ്വർണ്ണ കള്ള കടത്ത് നടന്നു , അനധികൃത നിയമനങ്ങൾ നടന്നു
 ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്.സിപിഎം കാരേ ഇറക്കി ഗവര്‍ണറെ നേരിടും എന്നത് വെല്ലുവിളിയാണ്.രാജ് ഭവനും ക്ലിഫ് ഹൗസ് ഉം ദൂരെ അല്ല
തിരിച്ചും പ്രതിരോധിക്കും എന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല'; മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം
'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്