'സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്'; യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നെന്ന് വി ഡി സതീശന്‍

Published : Nov 04, 2022, 02:46 PM ISTUpdated : Nov 04, 2022, 02:59 PM IST
'സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്'; യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നെന്ന് വി ഡി സതീശന്‍

Synopsis

ഗവർണർ സര്‍ക്കാര്‍ പോരെന്ന് വരുത്തി തീർക്കുന്നു.ഇവർ തമ്മിൽ ഒരു തർക്കവും ഇല്ലെന്നും പ്രതിപക്ഷ നേതാവ്

കല്‍പ്പറ്റ: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സ്വർണ്ണ കള്ളകടത്ത് വിഷയത്തില്‍ .ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നത്?.സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്തുകൊണ്ട് അന്വേഷിക്കുന്നില്ല.ഗവർണർ സർക്കാരിനെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ  ഓഫീസിന് പങ്കളിത്തം ഉണ്ടെന്ന് എല്ലാവർക്കും അറിയാം.സർക്കാരും ഗവർണറും തമ്മിൽ പല ഏർപ്പാടുകളും നടത്തി.സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കം?ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും  സർക്കാരിനെ സഹായിക്കാനാണ്.യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം.ഗവർണർ ഗവൺമെൻ്റ് പോരെന്ന് വരുത്തി തീർക്കുന്നു.ഇവർ തമ്മിൽ ഒരു തർക്കവും ഇല്ലെന്നും സതീശന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതിക സർവകലാശാലയിലെ പ്രതിഷേധം എന്തിനാണ്? എന്താണ് സർക്കാർ ഉദ്ദേശിക്കുന്നത്?സുപ്രീം കോടതി വിധിക്ക് എതിരായാണ് സർക്കാർ പ്രവർത്തിക്കുന്നത്.സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ?.ഇരകളായി മാറുന്നത് വിദ്യാർത്ഥികളാണ്..ഇഷ്ടക്കാരെ  നിയമിക്കാൻ പിൻവാതിൽ ശ്രമം നടക്കുന്നു.സാങ്കേതിക സർവകലാശാലയ്ക്ക് താൽകാലികമായി ഒരു വിസിയെവച്ചിട്ടും പ്രതിഷേധവുമായാണ് മുന്നോട്ടു പോകുന്നത്.സംഘപരിവാർ പശ്ചാത്തലമുള്ളയാളാണെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലല്ലോ.അക്കാദമിക് യോഗ്യതയുള്ളയാളാണ്.കേരളത്തിലെ പോലീസിന് എന്ത് പറ്റി?.പോലീസ് സാധാരണക്കാരുടെ കൂടെയല്ല. പണമുള്ളവനും മാഫിയ സംഘത്തിനും ഒപ്പമാണ്.മുഖ്യമന്ത്രി ഉറങ്ങുന്നു. പാർട്ടിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഇത് .അപകടകരമായ സാഹചര്യമാണെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞദിവസം എസ്എഫ്ഐ ജില്ലാ സെക്രട്ടറി അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് പറയുന്നത് പൊലീസ് നോക്കിനിൽക്കുന്നു.ക്രിമിനലുകളുടെ പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ വെല്ലുവിളിച്ച് കേരള സെനറ്റ്,വിസി നിയമന സെര്‍ച്ച് കമ്മറ്റി പിൻവലിച്ചാൽ പ്രതിനിധിയെ നിര്‍ദ്ദേശിക്കാം

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ