'പോപ്പുലർഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതില്‍ സർക്കാരിന് മെല്ലെപോക്ക്, വൈകിപ്പിച്ചത് മുഖ്യമന്ത്രി'; സുരേന്ദ്രന്‍

By Web TeamFirst Published Sep 30, 2022, 12:04 PM IST
Highlights

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സി പി എമ്മിലേക്ക് ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.പി.എഫ് ഐക്ക് എതിരെ മാത്രം നടപടി എടുത്തത് ഏകപക്ഷീയമെന്ന് മുസ്ലിംലീഗ്

കോഴിക്കോട്:പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതിലുൾപ്പെടെ സംസ്ഥാന സർക്കാർ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്നു കെ സുരേന്ദ്രൻ.പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമപരമാവണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന അസംബന്ധം.നിയമപരമായാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സി പി എമ്മിലേക്ക് ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി.

പി.എഫ്. ഐ നിരോധനം സംബന്ധിച്ച അഭിപ്രായത്തിൽ ആശയക്കുഴപ്പമില്ലെന്ന് ലീഗ് വ്യക്തമാക്കി. പി.എഫ്.ഐ ആശയങ്ങളെ എല്ലാ കാലത്തും ലീഗ് എതിർത്തു. PFI നിരോധനത്തിൽ ലീഗിന് സംശയമുണ്ട്. ഇതിലും തീവ്ര നിലപാട് ഉള്ള സംഘടനകൾ ഉണ്ട്. അവരെ തൊടാതെ പി.എഫ് ഐക്ക് എതിരെ മാത്രം നടപടി എടുത്തത് ഏകപക്ഷീയം.നിരോധന കാരണം പറഞ്ഞത് വിധ്വംസക പ്രവർത്തനമാണ്.പി.എഫ്.ഐയേക്കാൾ വിധ്വംസക പ്രവർത്തനം നടത്തുന്ന സംഘടനകൾ ഉണ്ട്. നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും പിഎംഎസലാം പറഞ്ഞു.

പോപ്പുലര്‍ഫ്രണ്ട് നിരോധനം; സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് അടച്ചുപൂട്ടുന്നു, നടപടി ഇന്നും തുടരും

സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പിഎഫ്ഐ ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് പൊലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.

എന്‍ ഐ എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്.  കഴിഞ്ഞ ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ പിഎഫ്ഐ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാസ്‍ കേരളത്തില്‍ തിടുക്കം വേണ്ടെന്നും നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പിഎഫ്ഐ ഓഫീസുകള്‍ പൊലീസ് അടച്ച് പൂട്ടാന്‍ ആരംഭിച്ചത്.

അതേ സമയം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എന്‍ഐഎ കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ എൻഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലക്ഷർ ഇ തൊയ്ബ, ഐസിസ് പോലയുള്ള ഭീകരസംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

അതേസമയം രോധനത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് എതിരെ നടപടികൾ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പുറമെ ഉത്തരാഖണ്ഡും പിഎഫ്ഐയെ നിരോധിച്ച് വിജ്ഞാപനം ഇറക്കി. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്. 

Read More :  സംസ്ഥാനത്ത് എൻഐഎ അറസ്റ്റ് ചെയ്ത 11 പിഎഫ്ഐ പ്രവർത്തകരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

click me!