
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് രണ്ട് ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്.പിണറായി വിജയന്‍റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് . കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം . വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത , വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .
നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം , കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി , പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം , തകർന്ന കാർഷിക മേഖല , രൂക്ഷമായ വിലക്കയറ്റം .പക്ഷെ ആസ്ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു .
കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ മരണം: ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും, ഹോട്ടലുകളില്‍ ഇന്നും പരിശോധന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam