
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗം കൂടിയായ നാണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നത്.
മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചതാണ്. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായി കാര്യങ്ങള്‍ക്കായി ചെയ്ത കാര്യമാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. ഒടുവില്‍ വഴങ്ങാതായതോടെ ഗത്യന്തരമില്ലാതെ ആറു മാസം മുമ്പ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും പാര്‍ട്ടി അംഗത്വവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും നാണു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam