
തിരുവനന്തപുരം: കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉൾപ്പടെ പരാതികൾ ഉയർന്നിരുന്നു. തെരുവ് വിളക്കുകൾ തെളിയാത്തതും ആവശ്യമായ സിസിടിവികളിലില്ലാത്തതും വിനോദ സഞ്ചാരികൾക്ക് പോലും പലപ്പോഴും ഭീഷണിയായിരുന്നു. സഞ്ചാരികളുടെ ദുരിതം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചിരിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കോവളത്തിനും തുക അനുവദിച്ചത്.
പദ്ധതി പ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സിസിടിവി സംവിധാനവും സ്ഥാപിക്കും. പദ്ധതിക്ക് വേണ്ട റിപ്പോര്‍ട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. ആദ്യ പദ്ധതി പ്രകാരം 80,59,022 രൂപ ചെലവില്‍ നിലവിലുള്ള തെരുവുവിളക്കുകള്‍ നീക്കം ചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ പുതിയവ സ്ഥാപിക്കും. രണ്ടാമത്തെ പദ്ധതിപ്രകാരം കെല്‍ട്രോണ്‍ ലിമിറ്റഡ് നിലവിലുള്ള സിസിടിവി സംവിധാനങ്ങള്‍ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവില്‍ പുതിയ ഔട്ട്ഡോര്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യും. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിയ്ക്ക് രണ്ട് വര്‍ഷത്തെ സമഗ്ര വാര്‍ഷിക പരിപാലനവുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam