
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ നഷ്ടത്തിലായി സ്വകാര്യ ബസുകൾ. കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ ആര്‍ടിഒയിൽ ജി ഫോം നൽകി തുടങ്ങി. ജില്ലയിലെ സ്വകാര്യ ബസുകളിൽ 70% വും ജി ഫോം നൽകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
കാസർകോട് ജില്ലയിൽ 450 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്. ആർടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് ഉടമകൾ. അതുകൊണ്ട് തന്നെ ആര്‍ടിഒയിൽ ജി ഫോം നൽകി മൂന്നുമാസം മുതൽ ഒരു വർഷം വരെ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. ജില്ലയിൽ ഇതിനകം പത്ത് ബസുകൾ ജി ഫോം നൽകിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ റോഡ് ടാക്‌സ് 50% കുറച്ചെങ്കിലും ഒരു ദിവസം 150 രൂപ മാത്രമാണ് ഇതിൽ സൗജന്യം കിട്ടുന്നതെന്നും ബസുടമകൾ വ്യക്തമാക്കുന്നു. ജില്ലയിലെ 70% ബസുകളും ജി ഫോം നൽകി ഘട്ടം ഘട്ടമായി സർവീസ് നിർത്തിവെക്കും. ത്രൈമാസ നികുതിയുടെ കാലാവധി ഈ മാസം 30ന് അവസാനിച്ച ശേഷം സർവീസ് നിർത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam