
തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് BEVCO CMD ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.വൻ തീപിടുത്തമാണ് ഇന്നലെ രാത്രിയിൽ ഉണ്ടായത്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബവ്കോ ഗോഡൗണും ഔട്ട്ലെറ്റും പൂർണമായി കത്തി നശിച്ചു
ഗോഡൗൺനോട് ചേർന്നാണ് ജവാൻ മദ്യനിർമ്മാണശാല ഉള്ളത്. ലക്ഷക്കണക്കിന് ലിറ്റർ സ്പിരറ്റ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്പിരിറ്റ് ടാങ്കുകളുടെ ഭാഗത്തേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനെ. 45,000 കേയിസ് മദ്യമാണ് കത്തി നശിച്ചത്. പ്രാഥമികമായി 10 കോടി എന്ന് പറഞ്ഞെങ്കിലും നഷ്ടം 20 കോടിക്കു മുകളിലേക്ക് എത്താനാണ് സാധ്യത. ഗോഡൗണിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. അനുമതിപോലും വാങ്ങാതെ അതിനായി വൈദ്യുതി കണക്ഷൻ എടുത്തു. അങ്ങനെ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ വന്നതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പത്തനംതിട്ട എംപി ആരോപിച്ചു