'ബുറേവി': ദുര്‍ബലമാകുമെങ്കിലും ജാഗ്രതയോടെ കേരളം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ പൊതുഅവധി

Web Desk   | Asianet News
Published : Dec 04, 2020, 12:21 AM ISTUpdated : Dec 04, 2020, 12:49 AM IST
'ബുറേവി': ദുര്‍ബലമാകുമെങ്കിലും ജാഗ്രതയോടെ കേരളം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ പൊതുഅവധി

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി

തിരുവനന്തപുരം: ബുറേവി ചുഴലികാറ്റ് ശക്തിക്ഷയിച്ച് ദുർബലമാകുമെന്നാണ് മുന്നറിയിപ്പെങ്കിലും കേരള തീരത്ത് ജാഗ്രത തുടരുന്നു. ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ചു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കുമെന്നാണ് അറിയിപ്പ്.

പൊതു അവധി കെ എസ് ആർ ടി സിയ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ്  മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ്  അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി  വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

 അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് രാത്രി തന്നെ ശക്തി കുറഞ്ഞിരുന്നു.

ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30-40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരളസർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും ആരോഗ്യ സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്‍സി അഭിമുഖ പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂരത്തിൽ അലിഞ്ഞ് തൃശൂര്‍; വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം, പൂരപ്രേമികള്‍ ആവേശത്തിൽ
പ്രതിസന്ധി പരിഹരിക്കാൻ നടപടി; അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി