എസ്എൻസി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

By Web TeamFirst Published Dec 4, 2020, 12:07 AM IST
Highlights

വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കാനാണ് സാധ്യത

ദില്ലി: എസ്.എൻ.സി ലാവ് ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് വാദങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് സിബിഐ നൽകിയിട്ടുണ്ട്. രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കാനാണ് സാധ്യത. പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ് ലിൻ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. 

അതേസയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി സുപ്രീംകോടതിയിലെത്തിയത്. 

click me!