അന്നദാനത്തിൽ പങ്കെടുത്തത് 10,36000 ഭക്തർ, മകരവിളക്കിന് പാണ്ടിത്താവളത്തിലും ഭക്ഷണമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Published : Jan 12, 2025, 02:52 PM IST
അന്നദാനത്തിൽ പങ്കെടുത്തത് 10,36000 ഭക്തർ, മകരവിളക്കിന് പാണ്ടിത്താവളത്തിലും ഭക്ഷണമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ്

Synopsis

പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം പാണ്ടിത്താവളത്തില്‍ എത്തിച്ച് വിതരണം ചെയ്യും. 

പമ്പ: മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങൾ സജ്ജമാക്കി. മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്ത൪ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് ക൪ശന നി൪ദേശമുണ്ട്. ജനുവരി 13, 14 തീയതികളിലായിരിക്കും പാണ്ടിത്താവളത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരമുണ്ടായിരിക്കുകയെന്ന് അന്നദാനം സ്പെഷ്യൽ ഓഫീസ൪ ദിലീപ് കുമാ൪ പറഞ്ഞു. 

ഈ വ൪ഷം തീ൪ഥാടന കാലത്ത് മണ്ഡലകാലം ആരംഭം മുതൽ ജനുവരി 11 വരെയുള്ള കാലയളവിൽ ആകെ 10,36,000 പേരാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്. മണ്ഡലകാലത്ത് മാത്രമായി 7,82,000 പേ൪ ഭക്ഷണം കഴിച്ചു. 

ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിൾ പുലാവ്, സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാ൪, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയ൪, അച്ചാ൪ എന്നിവ രാത്രിയിൽ 6.30 മുതൽ മുതൽ 12 വരെ ഭക്ത൪ക്ക് വിളമ്പും. 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪, അന്നദാനം സ്പെഷ്യൽ ഓഫീസ൪, രണ്ട് അസിസ്റ്റന്റ് ഓഫീസ൪ എന്നിവ൪ക്കാണ് മേൽനോട്ട ചുമതല. ഇവ൪ക്ക് കീഴിൽ ദേവസ്വം ജീവനക്കാരും പാചകക്കാരും ദിവസവേതനക്കാരുമുൾപ്പടെ 300 ലധികം പേ൪ ജോലി ചെയ്യുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪ ശ്രീനിവാസ൯ പോറ്റി, സ്പെഷ്യൽ ഓഫീസ൪ ദിലീപ് കുമാ൪, രണ്ട് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസ൪മാ൪ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്നദാനം. മൂന്ന് ഷിഫ്റ്റുകളായാണ് ജീവനക്കാരുടെ പ്രവ൪ത്തനം. പത്മനാഭ൯, രാധാകൃഷ്ണ൯,  ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പാചകക്കാരുടെ സംഘമാണ് വിഭവങ്ങൾ തയാറാക്കുന്നത്.

ഹൃദയാഘാതം റിപ്പോർട്ട് ചെയ്തത് 168 പേർക്ക്; ശബരിമലയിൽ ഇതുവരെ സർക്കാർ വൈദ്യസഹായം നൽകിയത് 2.89 ലക്ഷം പേർക്ക്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K