ഷഹല ഷെറിന്‍റെയും നവനീതിന്‍റെയും കുടുംബത്തിന് 10 ലക്ഷം നല്‍കാന്‍ തീരുമാനം

By Web TeamFirst Published Dec 6, 2019, 10:55 AM IST
Highlights

വയനാട്  ബത്തേരിയില്‍ സ്‍കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍ മരിക്കുന്നത് അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. 
 

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട്  ബത്തേരിയില്‍ സ്‍കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്‍ മരിക്കുന്നത് അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. 

സ്‍കൂളില്‍ മുതിർന്ന വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ പട്ടിക കഷ്ണം തലയിൽ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നിൽ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയായിരുന്നു നവനീത്.

click me!