
ദില്ലി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് 2024-25 പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടിക പുറത്ത്. ജിഡിപി പെർ ക്യാപിറ്റയിൽ (ആളോഹരി ജിഡിപി) ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുംബൈയെ പിന്തള്ളി തെലങ്കാനയുടെ വ്യാവസായിക ഹബ്ബായി വളരുന്ന രംഗറെഡ്ഡി ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. അതേസമയം, ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള ജില്ലകളില്ല. രാജ്യത്ത് അതിവേഗം വളരുന്ന ജില്ലയാണ് രംഗറെഡ്ഡി. ഐടി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലാണ് ജില്ല മുന്നേറുന്നത്. ഏകദേശം 11.46 ലക്ഷം രൂപ ജിഡിപി പെർ ക്യാപിറ്റയുമായാണ് രംഗറെഡ്ഡി മുന്നിലെത്തിയത്. ഗുരുഗ്രാം (ഹരിയാന), ബെംഗളൂരു അർബൻ (കർണാടക), ഗൗതം ബുദ്ധ് നഗർ (യുപി), സോളൻ (ഹിമാചൽ പ്രദേശ്), നോർത്ത് ആൻഡ് സൗത്ത് ഗോവ, ഗാങ്ടോക് (സിക്കിം), ദക്ഷിണ കന്നഡ (മംഗലാപുരം, കർണാടക), മുംബൈ (മഹാരാഷ്ട്ര), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവയാണ് യഥാക്രമം ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് ജില്ലകൾ.
9.05 ലക്ഷം രൂപയാണ് ഗുരുഗ്രാമിന്റെ പെർ ക്യാപിറ്റ ജിഡിപി. ദില്ലി എൻആർസിക്ക് അടുത്തുള്ള ഗൗതം ബുദ്ധ നഗറിന് ജിഡിപി പെർ ക്യാപിറ്റ 8.48 ലക്ഷം രൂപയായി ഉയർന്നു. ഇന്ത്യയുടെ മഷ്റൂം സിറ്റിയെന്നാണ് വിളിപ്പേരുള്ള സോളന്റെ ജിഡിപി പെർ ക്യാപിറ്റ: 8.10 ലക്ഷം രൂപയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ ജിഡിപി പെർ ക്യാപിറ്റ: 6.57 ലക്ഷം രൂപയായി. തൊട്ടുപിന്നാലെയുള്ള അഹമ്മദാബാദിന്റെ ജിഡിപി പെർ ക്യാപിറ്റ: 6.54 ലക്ഷം രൂപ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam