വീട്ടിലെ രഹസ്യ അറയിൽ 102 കുപ്പി മദ്യം, ലക്ഷ്യം ഓണ കച്ചവടം, ഇടുവ സ്വദേശി എക്സൈസ് പിടിയിൽ

Published : Sep 01, 2025, 11:38 AM IST
102 bottles of liquor kept in secret room of house seized

Synopsis

മദ്യം ശേഖരിച്ച് സൂക്ഷിച്ചത് ഓണക്കച്ചവടം ലക്ഷ്യമിട്ട്

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ്  എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു.

സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമ്മിച്ചിരുന്നത്. സാബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണക്കച്ചവടത്തിനായാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മരണ സുബിനെ പൂട്ടാൻ പൊലീസ്, കാപ്പ നടപടികൾ വേഗത്തിലാക്കി; അന്വേഷണസംഘം വിപുലീകരിച്ചു
വാക്കുകൾക്ക് മൂർച്ച കൂട്ടി ജോസ് കെ മാണിയും മാണി സി കാപ്പനും; എംഎൽഎ പരാജയമെന്ന് ജോസ്, വികസനം മുടക്കിയെന്ന് തിരിച്ചടിച്ച് മാണി സി കാപ്പൻ