മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Published : Oct 28, 2025, 07:28 PM ISTUpdated : Oct 28, 2025, 07:47 PM IST
Riswan-Palakkad

Synopsis

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ‌്‌വാനാണ് മരിച്ചത്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ‌്‌വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മസ്ജിദിനോടനുബന്ധിച്ചുള്ള മതപാഠശാലയിലും കുട്ടി പഠിക്കുന്നുണ്ട്. സ്കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം