ഇ-മെയിൽ വഴിയുള്ള ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കി ജില്ലയിലെ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന. ബോംബ് സ്ക്വാഡ് കളക്ട്രേറ്റിൽ പരിശോധന തുടരുകയാണ്. ഇതുവരെ ഒന്നും കണ്ടെത്തിയില്ല

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred