
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്‌സണും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ 3 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കാളികാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അടക്കം 12 പോലീസ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
വീട്ടിൽ കുഴഞ്ഞ് വീണ കണ്ണൂര്‍ ചക്കരക്കൽ സ്വദേശി ഇബ്രാഹിം, പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ എന്നിവരാണ് ഇന്ന് മരിച്ചത്. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇബ്രാഹിമിന് കൊവിഡ് സ്ഥിരീകരിച്ചത്. ക്യാൻസർ രോഗബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അലക്സാണ്ടർ മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ വിലയിരുത്തി. സർക്കാർ വിശദീകരണം തൃപ്തികരമാണ്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്‍റെ നോട്ടപ്പിശകല്ല. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും ബി.ഇഖ്ബാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam