
തിരുവനന്തപുരം: പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് കൊവിഡ് ബാധിതനായി മരണപ്പെട്ട സംഭവത്തിൽ ഇദ്ദേഹം നേരത്തെ ചികിത്സ തേടിയ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ 12 പേരെ നിരീക്ഷണത്തിൽ കഴിയുന്നതായി അധികൃതർ വ്യക്തമാക്കി.
മൂന്ന് ഹൗസ് സർജൻമാർ, രണ്ട് പിജി വിദ്യാർത്ഥികൾ, മൂന്ന് സ്റ്റാഫ് നഴ്സുമാർ, രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാർ, ഒരു ഇസിജി ടെക്നീഷ്യൻ, അറ്റൻഡർ എന്നിവരെയാണ് ക്വാറൻടൈൻ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് ഹൗസ് സർജൻ ആശുപത്രിയിലും മറ്റുള്ളവരെ അവരവരുടെ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം അസീസിൻ്റെ മരണത്തെ തുടർന്ന് പോത്തൻകോട് മേഖലയിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളുടെ യോഗം അൽപസമയത്തിനകം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കും.