തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; തല മൊട്ട, നീല ഷര്‍ട്ട്; അന്വേഷണം

Published : Mar 12, 2024, 08:05 PM ISTUpdated : Mar 12, 2024, 08:14 PM IST
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; തല മൊട്ട, നീല ഷര്‍ട്ട്; അന്വേഷണം

Synopsis

സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ