
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പന്ത്രണ്ടു വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പതിനഞ്ച് വയസ് പ്രായമുള്ള സീനിയർ വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നതായും കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. തിരുവല്ല പൊലീസ് പരാതി സ്വീകരിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി കൈമാറാനാണ് പൊലീസ് തീരുമാനം.
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു,യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
അതിനിടെ, മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ പ്രായപൂർത്തിയാകാത്ത മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam