Asianet News MalayalamAsianet News Malayalam

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു,യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക് 

ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.  

one women dies and two injured  in gas cylinder blast palakkad
Author
First Published Sep 22, 2022, 8:33 AM IST

പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സെപ്റ്റംബർ 21ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കെഎസ്ആ‍ര്‍ടിസി ബസ് ഇടിച്ചു; കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ദാരുണാന്ത്യം

അതേ സമയം, പാലക്കാട് പുതുപ്പരിയാരത്തിനടുത്ത പന്നിയമ്പാടത്ത് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് ഉയർത്തും.  വാഹനത്തിൻ്റെ ടയറുകൾക്ക് അടക്കം ചില കേടുപാട് പറ്റിയിട്ടുണ്ട്, ഇത് നന്നാക്കിയ  ശേഷം ടാങ്കർ ക്രെയിൻ കൊണ്ട് ഉയർത്താനാണ് നിലവിലെ തീരുമാനം. ഗ്യാസ് ടാങ്കറിന് ചോർച്ചയില്ലെന്ന് വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പിച്ചതോടെ, ഇന്നലെ രാത്രി ഒമ്പത് മണിയോടെ. കോഴിക്കോട്- പാലക്കാട് പാതയിൽ ഗതാഗതം പുനസ്ഥാപിച്ചിരുന്നു. അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ നേരിടാൻ, അഗ്നിരക്ഷാ സേനയേയും, കൂടുതൽ പൊലീസുകാരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 
ഇന്നലെ  വൈകീട്ട് അഞ്ചുമണിയോടെയാണ് പന്നിയമ്പാടത്ത് വച്ച് മംഗളൂരുവിൽ നിന്ന് കഞ്ചിക്കോട്ടേക്ക് വന്ന ടാങ്കർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്. 

 

 

Follow Us:
Download App:
  • android
  • ios