കൊച്ചിയിൽ 12 വയസുകാരിയെ കാണാതായെന്ന് പരാതി; സ്കൂള്‍ വിട്ട് മടങ്ങുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍; അന്വേഷണം

Published : Feb 18, 2025, 11:08 PM ISTUpdated : Feb 19, 2025, 12:20 AM IST
കൊച്ചിയിൽ 12 വയസുകാരിയെ കാണാതായെന്ന് പരാതി; സ്കൂള്‍ വിട്ട് മടങ്ങുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍; അന്വേഷണം

Synopsis

സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ വ്യക്തമാക്കുന്നു. 

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പന്ത്രണ്ട് വയസുകാരിയെ കാണാതായത്. സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃസാക്ഷികൾ വ്യക്തമാക്കുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. എളമക്കര പോലീസ് അന്വേഷണം തുടങ്ങി.

വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് മാതാപിതക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്.  പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളിലും അടക്കം തെരച്ചില്‍ നടത്തുന്നത്. വീടിന് ഏകദേശം സമീപത്ത് വെച്ച് കുട്ടി സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതിന് ശേഷം എങ്ങനെയാണ് കാണാതായത് എന്നതില്‍ വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായിട്ട് 6 മണിക്കൂര്‍ പിന്നിട്ടു. പൊലീസ് വിവിധ സംഘങ്ങളായി  തിരിഞ്ഞാണ്  തെരച്ചില്‍ നടത്തുന്നത്. ബസ് ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിലാണ് പരിശോധന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ