പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി.

തൃശൂർ: പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടിൽ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സഹോദരൻ ചുമട്ടുതൊഴിലാളിയാണ്. ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player