കൂട്ടത്തിൽ ബിടെക്, എംടെക്കിനുമൊപ്പം എംബിഎ ബിരുദധാരികളും 197 വനിതകളും! ആകെ 1272 പേർ കേരളാ പൊലീസിലേക്ക്!

Published : Nov 01, 2023, 05:54 PM IST
കൂട്ടത്തിൽ ബിടെക്, എംടെക്കിനുമൊപ്പം എംബിഎ ബിരുദധാരികളും 197 വനിതകളും! ആകെ 1272 പേർ  കേരളാ പൊലീസിലേക്ക്!

Synopsis

പുതുതായി നിയമനം ലഭിച്ചവരിൽ എട്ടുപേർ എംടെക്ക് ബിരുദധാരികളും 14 പേർ എം.ബി.എ ബിരുദധാരികളുമാണ്

തിരുവനന്തപുരം: കേരള പൊലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരിൽ പെടുന്നു. മലബാർ സ്പെഷ്യൽ പൊലീസ്, കേരള ആംഡ് പൊലീസിന്റെ വിവിധ ബറ്റാലിയനുകൾ, എസ്എ പി,  ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള പൊലീസ് അക്കാദമി തുടങ്ങി ഒൻപതു കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.

പുതുതായി നിയമനം ലഭിച്ചവരിൽ എട്ടുപേർ എംടെക്ക് ബിരുദധാരികളും 14 പേർ എം.ബി.എ ബിരുദധാരികളുമാണ്. ബി.ടെക്ക് ഉള്ളവർ 136 പേരാണ്. 635 ബിരുദധാരികളും പ്ലസ് ടൂ അല്ലെങ്കിൽ സമാനയോഗ്യതയുള്ള 245 പേരും പരിശീലനത്തിനുണ്ട്. 2066 പേരുടെ പരിശീലനം ആഗസ്റ്റ് 17 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരുന്നു.

എ ഡി ജി പി എം ആർ അജിത്ത് കുമാർ, ഡി ഐ ജി രാഹുൽ ആർ. നായർ, ബറ്റാലിയൻ ആസ്ഥാനത്തെ കമാന്റന്റ് ജി  ജയദേവ്, എസ് എ പി കമാന്റന്റ് എൽ സോളമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള പൊലീസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി സംബന്ധിച്ചു. പരിശീലനാർഥികൾ ഓൺലൈനായാണ് ഒൻപതു കേന്ദ്രങ്ങളിൽ നിന്ന് പങ്കെടുത്തത്.  

Read more: അടിയന്തരമായി കോടികള്‍ വേണമെന്ന് ഡിജിപി, പൊലീസ് വാഹനങ്ങളിലെ ഇന്ധനം നിറക്കല്‍ വന്‍ പ്രതിസന്ധിയില്‍

പൊലീസ് പരേഡ് നാളെ

കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡ് നാളെ (നവംബർ 2, 2023) രാവിലെ 8.10 ന് പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 8.30ന് പരേഡിൽ അഭിവാദ്യം സ്വീകരിക്കും. 2023 -ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ തുടർന്ന് അദ്ദേഹം വിതരണം ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും