15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
15വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
Malayalam News Live :15വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Malayalam News Live :നേര്‍ച്ച കാണാനെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ചു, യുവാവ് ആശുപത്രിയിൽ
തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 18കാരന് മർദ്ദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി
Malayalam News Live :രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ
ബലാത്സംഗക്കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല. രാഹുൽ സാധാരണ ജയിൽ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലിൽ കഴിയുക
Malayalam News Live :പിഎസ്എൽവി റിട്ടേണ്‍സ്; 2026ലെ ആദ്യ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ, 'അന്വേഷ'യുമായി പിഎസ്എൽവി സി 62 നാളെ കുതിച്ചുയരും
പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്
Malayalam News Live :'ഏത് കേസിലാ സാറേ'; രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നത്.
Malayalam News Live :'ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം'; ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്ന് ജാമ്യ ഹര്‍ജിയിൽ രാഹുൽ
ബലാത്സംഗ കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ പുറത്ത്. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം
Malayalam News Live :മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി'; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി
ആഭ്യന്തരമന്ത്രി അമിത് ഷാ 'മിഷൻ 2026' പ്രഖ്യാപിച്ചു, കേരളത്തിൽ ഒരു ബിജെപി മുഖ്യമന്ത്രിയാണ് അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു
Malayalam News Live :രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ വഴി നീളെ പ്രതിഷേധം; പൊലീസ് വാഹനം തടഞ്ഞ് ബിജെപി, പൊതിച്ചോറുമായി ഡിവൈഎഫ്ഐ, ഒപ്പം കരിങ്കൊടിയും കൂക്കി വിളിയും
ബലാത്സംഗ കേസിൽ നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ഇടങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. രാഹുലിനെ ആശുപത്രിയിലും പിന്നീട് ജയിലിലുമെത്തിക്കുന്നതുവരെ യുവമോര്‍ച്ച, ബിജെപി, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Malayalam News Live :'മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; യുവതിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്
2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴി. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചുവെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മൊഴി.
Malayalam News Live :കുലുക്കമില്ലാതെ രാഹുൽ, മാവേലിക്കര ജയിലിൽ 26/2026 നമ്പർ ജയിൽപ്പുള്ളി! നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
Malayalam News Live :നൂർബിന ആദ്യമായി ലീഗിൽ ചരിത്രം തിരുത്തി; ആ വഴി വനിതാസ്ഥാനാർത്ഥികളെന്ന ചർച്ച സജീവമായി, ഇത്തവണ രണ്ടു സീറ്റെന്ന് സൂചന
വനിതാ സ്ഥാനാർത്ഥിയെ ഉൾക്കൊള്ളാനാവാത്ത ലീഗ് അണികളും വനിതാലീഗിലെ തമ്മിലടിയും നൂർബിന റഷീദിനെ സൗത്തിൽ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും നൂർബിന റഷീദിൻ്റെ കടന്നു വരവ് മുസ്ലിംലീഗിലൊരു മാറ്റത്തിന് തിരികൊളുത്തി.
Malayalam News Live :ശബരിമല സ്വർണക്കൊള്ളക്കേസ് - തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, സബ്ജയിലിലേക്ക് മാറ്റി
ഇന്നലെ രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
Malayalam News Live :ഇഡി vs തൃണമൂൽ, പോരാട്ടം സുപ്രീംകോടതിയിൽ, ഐ പാക്കിലെ റെയ്ഡ് മുഖ്യമന്ത്രി മമത തടസപ്പെടുത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന് ഇഡി, തടസഹർജിയുമായി തൃണമൂൽ
തൃണമൂൽ കോൺഗ്രസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. ഐ പാക് തലവന്റെ വീട്ടിലെ റെയ്ഡ് മമത ബാനർജി തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇ ഡി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ബംഗാൾ സർക്കാർ തടസഹർജി നൽകി
Malayalam News Live :രാഹുലിനെതിരെ തുടർച്ചയായി പരാതികൾ; കടുത്ത പ്രതിരോധത്തിൽ കോൺഗ്രസ്, രാജിവെക്കണമെന്ന് എൽഡിഎഫ് കണ്‍വീനറും ബിജെപിയും
പുറത്താക്കിയ ആളോട് രാജിവയ്ക്കാൻ പറയാനാവില്ലെന്നാണ് കോണ്‍ഗ്രസ് മറുപടി. പുറത്താക്കിയെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എംഎൽഎയ്ക്കെതിരെ അതിഗുരുതര പരാതികള്‍ തുടര്‍ച്ചായി വരുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.
Malayalam News Live :'ഞാൻ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാൽ പോലും ജയിക്കും', പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുഷ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. താൻ ഉടൻ പുറത്തുവരുമെന്നും സ്വതന്ത്രനായി മത്സരിച്ചാൽ പോലും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും കയ്യിൽ തെളിവുകളുണ്ടെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു
Malayalam News Live :കരൂർ ആൾക്കൂട്ട ദുരന്ത കേസ്; തമിഴ് സൂപ്പർതാരം വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും
നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്‍യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
Malayalam News Live :'അറസ്റ്റ് ചെയ്യൂ', യുവതിയുടെ വൈകാരിക ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകി; രാത്രി 8 ന് തീരുമാനം, ശേഷം അതീവ രഹസ്യ നീക്കം
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം. പരാതിക്കാരിയുടെ വൈകാരികമായ ശബ്ദസന്ദേശം കേട്ടതിനെ തുടർന്നായിരുന്നു ഇത്. അതീവ രഹസ്യമായ പോലീസ് നീക്കത്തിലൂടെ അർധരാത്രിയോടെയാണ് അറസ്റ്റ് നടന്നത്
Malayalam News Live :'ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ'; രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്
കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി.
Malayalam News Live :ജാമ്യമില്ല, മാവേലിക്കര ജയിലിൽ അഴിയെണ്ണാം; ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജയിൽ വാസം, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും. വിദേശ മലയാളി യുവതിയുടെ പരാതിയിലാണ് നടപടി, ഇത് രാഹുലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ് ആണ്
Malayalam News Live :നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം, നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. സിറ്റിംഗ് സീറ്റ് നിലനിർത്താൻ സിപിഎമ്മും, വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസും, കേവല ഭൂരിപക്ഷം നേടാൻ ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്.