
മലപ്പുറം: വിഷാംശമടങ്ങിയ പുല്ല് തിന്ന പശുക്കൾ കൂട്ടത്തോടെ ചത്തു. മലപ്പുറം ജില്ലയിലെ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്.
പശുക്കളെ കറവ നടത്തിയതിന് ശേഷം മണിക്കൂറുകൾ ഇടവിട്ട് ഓരോ പശുക്കളും ചത്തുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം നൽകിയ പുല്ലിൽ വിഷാംശം അടങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam