
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
ഇത് ചോദ്യം ചെയ്ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്. 5 കോടി രൂപ സബ്സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകിയതാതും കൺസ്യൂമർ ഫെഡ് അറിയിച്ചു. ജനങ്ങൾക്ക് ഉപയോഗമുള്ള കാര്യങ്ങൾ തടയുന്നില്ലെന്നും പ്രത്യേക വിപണിയെ പ്രചാരണ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam