കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ നിരീക്ഷണത്തില്‍

Published : Mar 03, 2020, 05:11 PM ISTUpdated : Mar 03, 2020, 09:22 PM IST
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ നിരീക്ഷണത്തില്‍

Synopsis

നാലുപേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 

കോഴിക്കോട്:  കൊവിഡ് 19 (കൊറോണ) വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതുതായി ആറു പേര്‍ ഉള്‍പ്പെടെ 13 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ നാലുപേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 

ഇന്നലെ (മാര്‍ച്ച് 2) രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന 407 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ട നാലുപേരുടെ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരികയാണെന്നും ‍ഡോ.ജയശ്രീ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ