വയറിളക്കം ബാധിച്ച് 13 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന പരാതിയുമായി കുടുംബം

Published : May 04, 2023, 02:55 PM IST
വയറിളക്കം ബാധിച്ച് 13 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന പരാതിയുമായി കുടുംബം

Synopsis

മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നു.

തൃശൂർ: വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു. തൃശൂർ കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നു. പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കല്‍ കോളേജിൽ നടക്കും.

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'