13കാരനെ ഡ്രൈവറാക്കി; പിതാവ് റിമാന്‍ഡില്‍

By Web TeamFirst Published Sep 3, 2021, 6:50 AM IST
Highlights

ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര.
 

ചാത്തന്നൂര്‍: 13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര. ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജങ്ഷനില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി.  നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!