പാലക്കാട് ഡിഎംഒയും , ജില്ലാ ആശുപത്രി സൂപ്രണ്ടും അടക്കം 14 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

By Web TeamFirst Published Jun 5, 2020, 7:39 PM IST
Highlights

മേയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ശാന്തകുമാരി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. 

പാലക്കാട്: പാലക്കാട് ഡിഎംഒ , ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുൾപ്പെടെ 15 ഓളം ആരോ​ഗ്യപ്രവ‌‌ർത്തകർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ ആരോ​ഗ്യപ്രവ‌‌ർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവ‌ർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന സംവിധാനം ഉദ്ഘാടനം ചെയ്യാൻ വന്ന ജനപ്രതിനിധികളും നിരീക്ഷണത്തിൽ പോകേണ്ടി വരും

മേയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ശാന്തകുമാരി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. 

അതീവ ജാ​ഗ്രതയിലാണ് പാലക്കാട് ജില്ല. ഇന്ന് മാത്രം നാൽപ്പത് പേ‌ർക്കാണ് ജില്ലയിൽ പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇത് വരെ 214 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ 181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ് ആന്ധ്രാപ്രദേശിൽ നിന്നും എത്തിയതാണ് ഇയാൾ. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്. 

അഞ്ച് പേർക്കാണ് ഇന്ന് സംമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് വാളയാറിൽ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസർക്കും, ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഒരു കെ എം എസ് സി എൽ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റുള്ളവരുടെ യാത്രാ വിവരങ്ങൾ 

യുഎഇ - 7

യുഎഇയിൽ നിന്നും വന്ന കർക്കിടാംകുന്ന് സ്വദേശികളായ  ഒരു സ്ത്രീയും (38) രണ്ടു പെൺകുട്ടിയും(5,15), അലനല്ലൂർ സ്വദേശി(25, പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (55 പുരുഷൻ), പറളി സ്വദേശി (47 പുരുഷൻ), കൂറ്റനാട് വാവന്നൂർ സ്വദേശി (56 പുരുഷൻ)

തമിഴ്നാട് - 9
പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെൺകുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷൻ) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകൾ(26,50), അഞ്ചുമൂർത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ)

മഹാരാഷ്ട്ര -10
പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷൻ), വണ്ടാഴി സ്വദേശി (39 പുരുഷൻ), കരിയമുട്ടി സ്വദേശി (52 പുരുഷൻ), തൃക്കടീരി സ്വദേശി (45 പുരുഷൻ), പനമണ്ണ സ്വദേശികളായ അഞ്ച് പേർ (30,39,23,27,31 പുരുഷൻ), വരോട് സ്വദേശി (34 പുരുഷൻ)

ഡൽഹി-1
കിഴക്കേത്തറ സ്വദേശി  (23, സ്ത്രീ)

ഖത്തർ-1
കണ്ണാടി സ്വദേശി(47, പുരുഷൻ)

ഉത്തർപ്രദേശ്-1
ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷൻ)

കുവൈത്ത്-1
മണ്ണാർക്കാട് തെങ്കര സ്വദേശി (26, പുരുഷൻ)

ആന്ധ്ര പ്രദേശ്-3
തത്തമംഗലം സ്വദേശി (39 പുരുഷൻ), വരോട് സ്വദേശി (48 പുരുഷൻ), തമിഴ്നാട് സ്വദേശി (22 പുരുഷൻ)

ലക്ഷദ്വീപ് -1
പിരായിരി സ്വദേശി (27 പുരുഷൻ)

കർണാടക-1
കണ്ണിയംപുറം സ്വദേശി (21 സ്ത്രീ)

click me!