വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്

Published : Apr 28, 2021, 09:50 AM IST
വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്

Synopsis

14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്...

തൃശൂർ:  തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. 

അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ  71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും