പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക്  ഭക്ഷ്യവിഷബാധയേറ്റു

Published : Nov 15, 2022, 09:20 PM ISTUpdated : Nov 15, 2022, 09:21 PM IST
പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക്  ഭക്ഷ്യവിഷബാധയേറ്റു

Synopsis

ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്.

പാലക്കാട്:  പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക്  ഭക്ഷ്യവിഷബാധയേറ്റു. മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ  അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ