
തൃശ്ശൂർ: തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ആൺകുട്ടി മരിച്ചു. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. കുട്ടിക്ക് പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam