സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ 14 വയസുകാരി സഹിച്ചത് അച്ഛന്റെ പീഡനം; പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

Published : Jun 01, 2024, 04:21 PM IST
സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ 14 വയസുകാരി സഹിച്ചത് അച്ഛന്റെ പീഡനം; പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

Synopsis

പീഡനം വർധിച്ചപ്പോൾ  മറ്റ്  നിവൃത്തിയില്ലാതെ  കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. ഇവർ സ്കൂൾ  അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.

തിരുവനന്തപുരം: 14 വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരത്ത് നടന്ന സംഭവത്തിൽ  അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു. 

2023 ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിന് ആസ്പദമായ  സംഭവം നടന്നത്.  ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി പിടിക്കുകയായിരുന്നു . 2020ലെ കൊവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും വീട്ടിലുണ്ടായിരുന്നില്ല. ഉപദ്രവത്തിനിരയായ കുട്ടി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അമ്മ  ആത്മഹത്യ ചെയ്തിരുന്നു. പ്രതിയുടെ ഉപദ്രവത്തിൽ മനംനൊന്തായിരുന്നു ഈ ആത്മഹത്യയും. തമിഴ്നാട് സ്വദേശികളായ ഇവർ അതിനു ശേഷമാണ് തിരുവനന്തപുരത്ത് താമസമാക്കിയത്. 

പീഡനത്തിന് പുറമെ പ്രതി  നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തതയായി പിന്നീട് കണ്ടെത്തി. പരാതി നൽകിയാൽ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പീഡനം വർധിച്ചപ്പോൾ  മറ്റ്  നിവൃത്തിയില്ലാതെ  കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. ഇവർ സ്കൂൾ  അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.

സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ, പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു. കുട്ടിയുടെ  നിസ്സഹായവസ്ഥയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിന്‌ ശേഷം പഠനം മുടങ്ങിയ കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയി. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി പറഞ്ഞു. 

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വക്കേറ്റ് അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി . പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്.ഐ വൈശാഖ് കൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്. 19 സാക്ഷികളെ  വിസ്തരിച്ചു. 24 രേഖകളും രണ്ട് തൊണ്ടി മുതലും ഹാജരാക്കി. കുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന നഷ്ട പരിഹാരം നൽക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വിഡി സതീശൻ ഇന്നലെ പൂത്ത തകര', നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ
തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ